കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറ ഒരുങ്ങുന്നു.
മുഖ്യമന്ത്രി എന്ന നിലയിൽ പുതുപ്പള്ളിക്കും പള്ളിക്കും നൽകിയ സേവനത്തിന് ആദര സൂചകമായിട്ടാണ് പ്രത്യേക കല്ലറ പണിയുവാൻ ദേവാലയ അധികൃതർ തീരുമാനിച്ചത്.
വൈദികരുടെ കല്ലറയോട് ചേർന്നാണ് കല്ലറ ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ കരോട്ട് വള്ളകാലിൽ കുടുംബ കല്ലറ നിലനിൽക്കെയാണ് പള്ളി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറ
05:13 PM Jul 18, 2023 | Deepika.com