ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു

04:13 PM Jul 18, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം എ​ത്തി​ച്ച​ത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാർ ഉൾപ്പെടെ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

വ​ൻ ജ​നാ​വ​ലി​യു​ടെ അ​ക​മ്പ​ടി​യോ​ടെ മൃ​ത​ദേ​ഹം സ്വ​വ​സ​തി​യാ​യ ജ​ഗ​തി​യി​ലെ പു​തു​പ്പ​ള്ളി ഹൗ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കുകയാണ്. ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ദ​ർ​ബാ​ർ ഹാ​ളി​ലും ഉ​മ്മ​ൻ ചാ​ണ്ടി പ​തി​വാ​യി പ്രാ​ർ​ഥ​ന​ക്കെ​ത്താ​റു​ള്ള സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​ത്തെ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലും പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​യി​രി​ക്കും.

തു​ട​ർ​ന്നു കെ​പി​സി​സി ആ​സ്ഥാ​ന​ത്തെ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യാ​യ പു​തു​പ്പ​ള്ളി ഹൗ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വി​ലാ​പ​യാ​ത്ര​യാ​യാ​ണ് മൃ​ത​ദേ​ഹം കോ​ട്ട​യ​ത്തേ​ക്ക് കൊ​ണ്ടു പോ​കു​ക.