ഉമ്മൻ ചാണ്ടിയുടെ വിയോഗം: അതിയായ ദുഃഖമുണ്ടെന്ന് അനിൽ ആന്‍റണി

02:29 PM Jul 18, 2023 | Deepika.com
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗവാർത്ത അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്ന് ബിജെപി നേതാവ് അനിൽ ആന്‍റണി.

ഉമ്മൻ ചാണ്ടിയുടെ വിയോഗം ജനഹൃദയങ്ങളിൽ നികത്താനാകാത്ത ശൂന്യതയായിരിക്കുമെന്നും അനിൽ ആന്‍റണി ട്വിറ്ററിൽ കുറിച്ചു.