ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി എ​യ​ര്‍ ആം​ബു​ല​ന്‍​സ് പു​റ​പ്പെ​ട്ടു

01:47 PM Jul 18, 2023 | Deepika.com
ബം​ഗ​ളൂ​രു: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള എ​യ​ര്‍ ആം​ബു​ല​ന്‍​സ് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ടു. ര​ണ്ട​ര​യോ​ടെ വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

ആ​ദ്യം ത​ല​സ്ഥാ​ന​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ല്‍ എ​ത്തി​ച്ച​ശേ​ഷം പി​ന്നീ​ട് സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ദ​ര്‍​ബാ​ര്‍ ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. വൈ​കു​ന്നേ​ര​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ലി​ലും മൃ​ത​ദേ​ഹം എ​ത്തി​ക്കും.

പി​ന്നീ​ട് ഇ​ന്ദി​രാ ഭ​വ​നി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വി​ലാ​പ​യാ​ത്ര​യാ​യി മൃ​ത​ദേ​ഹം കോ​ട്ട​യ​ത്തെ​ത്തി​ക്കും. തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം രാ​ത്രി​യോ​ടെ പു​തു​പ്പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും.