കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി അനുശോചനം രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ മരണവാര്‍ത്ത വല്ലാത്ത ശൂന്യതയോടെയും നടുക്കത്തോടെയുമാണ് കേട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ജനമനസുകളില്‍ ആഴത്തില്‍ വേരോടിയ വ്യക്തിപ്രഭാവത്തിന് ഉടമയായ ജനനേതാവാണ് ഉമ്മന്‍ ചാണ്ടി. കേരള കോണ്‍ഗ്രസ് കുടുംബവുമായും കെ.എം. മാണിയുമായും ഏറെ ആത്മബന്ധവും സ്നേഹവും പുലര്‍ത്തിയിരുന്നു.
ഉമ്മൻ ചാണ്ടി മടങ്ങിയത് ചരിത്രത്തിൽ നക്ഷത്ര ദീപങ്ങൾ തെളിച്ച ശേഷമാണ്. കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ അസ്തമിക്കുന്നതെന്നും ജോസ് കെ. മാണി അനുസ്മരിച്ചു.
ഉമ്മൻ ചാണ്ടി മടങ്ങിയത് ചരിത്രത്തിൽ നക്ഷത്ര ദീപങ്ങൾ തെളിച്ച ശേഷം: ജോസ് കെ. മാണി
12:58 PM Jul 18, 2023 | Deepika.com