അ​വ​സാ​ന പി​റ​ന്നാ​ൾ ആ​ഘോ​ഷം ആ​ലു​വ പാ​ല​സി​ൽ

02:11 PM Jul 18, 2023 | Deepika.com
ആ​ലു​വ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​വ​സാ​ന പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച സ്മ​ര​ണ​യി​ൽ ആ​ലു​വ. രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം ആ​ലു​വ പാ​ല​സി​ൽ വി​ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പി​റ​ന്നാ​ളും എ​ത്തി​യ​ത്. പു​തു​പ്പ​ള​ളി​യി​ലാ​ണ് സാ​ധാ​ര​ണ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളെ​ങ്കി​ലും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഘോ​ഷം ആ​ലു​വ​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 79-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷം ആ​ലു​വ പാ​ല​സി​ലെ പു​തി​യ അ​ന​ക്സ് കെ​ട്ടി​ട​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം പു​റ​ത്താ​യ​തോ​ടെ ഒ​ക്‌​ടോ​ബ​ർ 31ന് ​രാ​വി​ലെ ആ​ദ്യ പി​റ​ന്നാ​ൾ ആ​ശം​സ​യു​മാ​യി പാ​ല​സി​ലെ​ത്തി​യ​ത് ന​ട​ൻ മ​മ്മൂ​ട്ടി​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളോ​ടും മ​മ്മൂ​ട്ടി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കി​ട്ടാ​ണ് മ​ട​ങ്ങി​യ​ത്.

രാ​വി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. ന​ട​ൻ ജ​യ​റാം വീ​ഡി​യോ കോ​ളി​ലൂ​ടെ ആ​ശം​സ നേ​ർ​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും എ​ത്തി​യ​പ്പോ​ൾ പാ​ല​സ് അ​ന്ന് അ​പൂ​ർ​വ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് സാ​ക്ഷി​യാ​യി.

അ​ടു​ത്ത ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സു​ഖാ​ന്വേ​ഷ​ണ​വു​മാ​യി എ​ത്തി. പാ​ല​സി​ലെ പി​റ​ന്നാ​ൾ ദി​ന ആ​ലോ​ഷ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച​ത് ആ​ന്ധ്ര സ്വ​ദേ​ശി​യും ഭി​ന്ന​ശേ​ഷി​ക്കാ​രി​യു​മാ​യ അ​ല​മേ​ലു​വി​ന് സ്വ​ന്ത​മാ​യി ഭൂ​മി ന​ൽ​കി​ക്കൊ​ണ്ടാ​ണ്.

വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​യി ശ്രീ​മൂ​ല​ന​ഗ​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​വി. സെ​ബാ​സ്റ്റ്യ​ന്‍റെ സ​ഹോ​ദ​ര​ൻ ഫ്രാ​ൻ​സി​സ് വ​ട​ക്കും​ചേ​രി​യാ​ണ് മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്.