ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്യാ​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് നി​ര്‍​ത്തി​വ​ച്ചു

11:23 AM Jul 18, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി​ട്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ള്‍ മ​ര​വി​പ്പി​ച്ച​ത്.

അം​ഗ​ങ്ങ​ളെ ചേ​ര്‍​ക്കു​ന്ന വി​ത്ത്‌​ഐ​വൈ​സി ആ​പ്പ് താ​ത്ക്കാ​ലി​ക​മാ​യി പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​ണ്. ക​ഴി​ഞ്ഞ മാ​സം 28ന് ​തു​ട​ങ്ങി​യ അം​ഗ​ത്വ വി​ത​ര​ണം അ​വ​സാ​നി​ക്കാ​ന്‍ ര​ണ്ടാ​ഴ് കൂ​ടി​യാ​ണു​ള്ള​ത്.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി എ ​ഗ്രൂ​പ്പി​നാ​യി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലും ഐ ​ഗ്രൂ​പ്പി​നാ​യി അ​ബി​ന്‍ വ​ര്‍​ക്കി​യു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.