ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ത്തി​നും കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​നും തീ​രാ​ന​ഷ്ടം: എം.​വി. ഗോ​വി​ന്ദ​ന്‍

11:29 AM Jul 18, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ നി​ര്യാ​ണം ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ത്തി​നും കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​നും തീ​രാ​ന​ഷ്ട​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. എ​ല്ലാ​വ​രു​മാ​യും സൗ​ഹൃ​ദം പ​ങ്കി​ടാ​നും ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ജ​ന​ങ്ങ​ളു​ടെ സ്‌​നേ​ഹ​വാ​യ്പ്പ് പി​ടി​ച്ചു​പ​റ്റാ​നും സാ​ധി​ച്ച അ​പൂ​ര്‍​വ രാ​ഷ്ട്രീ​യ നേ​താ​വാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ​യും ന​ഷ്ട​മാ​യി​ത്ത​ന്നെ​യാ​ണ് കാ​ണേ​ണ്ട​തെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ഏ​ത് പ്ര​തി​കൂ​ല പ​ശ്ചാ​ത്ത​ല​ത്തി​ലും വ്യ​ക്തി​പ​ര​മാ​യ സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഗോ​വി​ന്ദ​ന്‍ അ​നു​സ്മ​രി​ച്ചു.