അ​നു​ശോ​ച​ന​ക്കു​റി​പ്പു​മാ​യി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ മ​ക​ൻ അ​രു​ൺ​കു​മാ​ർ

11:30 AM Jul 18, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ​ചാ​ണ്ടി​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​ന കു​റി​പ്പു​മാ​യി സി​പി​എം നേ​താ​വ് വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ മ​ക​ൻ വി.​എ. അ​രു​ൺ​കു​മാ​ർ.

മു​ഖ്യ​മ​ന്ത്രി​യാ​യും പ്ര​തി​പ​ക്ഷ നേ​താ​വാ​യും രാ​ഷ്‌​ട്രീ​യ നേ​താ​വാ​യും വേ​റി​ട്ടു​നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യു​ടേ​ത്. അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഞാ​ന​ദ്ദേ​ഹ​ത്തെ നേ​രി​ട്ട് ക​ണ്ടി​ട്ടു​ള്ളു. എ​ന്നാ​ൽ നി​യ​മ​സ​ഭ​യി​ലും കോ​ട​തി​യി​ലു​മെ​ല്ലാം എ​ന്‍റെ അ​ച്ഛ​ൻ അ​ദ്ദേ​ഹ​വു​മാ​യി കൊ​മ്പു​കോ​ർ​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്.

രാ​ഷ്‌​ട്രീ​യ​മാ​യി വി​യോ​ജി​ക്കു​മ്പോ​ഴും വ്യ​ക്തി​പ​ര​മാ​യി അ​ച്ഛ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യെ അം​ഗീ​ക​രി​ക്കു​ക​യും ഇ​ഷ്‌​ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്ന് അ​രു​ൺ​കു​മാ​ർ ഫേ​സ്ബു​ക്കി​ലൂ​ടെ പ​റ​ഞ്ഞു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ൽ നേ​രി​ട്ട് അ​നു​ശോ​ചി​ക്കാ​നാ​വാ​ത്ത​തി​ന്‍റെ വി​ഷ​മം അ​ച്ഛ​നു​ള്ള​താ​യി ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും അ​രു​ൺ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.