കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച നേ​താ​വ്; ഉ​മ്മ​ന്‍ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

11:39 AM Jul 18, 2023 | Deepika.com
ന്യൂഡൽഹി: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​നം അ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച നേ​താ​വാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് മോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

താ​ന്‍ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി കേ​ര​ളം ഭ​രി​ച്ച​ത്. ആ ​സ​മ​യ​ത്തെ കാ​ര്യ​ങ്ങ​ള്‍ ഓ​ര്‍​ത്തെ​ടു​ക്കു​ക​യാ​ണ്. പൊ​തു​സേ​വ​ന​ത്തി​ന് വേ​ണ്ടി ജീ​വി​തം അ​ര്‍​പ്പി​ച്ച രാ​ഷ്ട്രീ​യ നേ​താ​വാ​ണെന്നും മോദി പ്രതികരിച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​രു​ന്ന​താ​യും കു​ടും​ബ​ത്തി​ന്‍റെ ദു​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​മൊ​ത്തു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ളും മോ​ദി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.