സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ചാനു മോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും മണിപ്പുർ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്.
മൂന്ന് മാസമായി മണിപ്പുരിൽ സംഘർഷം തുടരുകയാണെന്നും സമാധാനം അകലെയാണെന്നും ചാനു പറഞ്ഞു. നിരവധി കായിക താരങ്ങളുടെ പരിശീലനം മുടങ്ങി. വിദ്യാർഥികളുടെ പഠനവും അനിശ്ചിതാവസ്ഥയിലാണ്. വീടുകളും മറ്റും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
താൻ നിലവിൽ അമേരിക്കയിൽ പരിശീലനത്തിലാണെന്നും മണിപ്പുരിലെ സംഘർഷം അവസാനിക്കാത്തതിൽ തനിക്ക് ആശങ്കയുണ്ടെന്നും ചാനു കൂട്ടിച്ചേർത്തു.
2021 ടോക്കിയോ ഒളിംപിക്സിലെ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹന മത്സരത്തിൽ രണ്ടാംസ്ഥാനം നേടി രാജ്യത്തിന്റെ അഭിമാനമായ താരമാണ് ചാനു.