എ​സ്. ജ​യ​ശ​ങ്ക​ർ ഉ​ൾ​പ്പെ​ടെ 11 പേ​ർ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്

10:51 PM Jul 17, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡെ​റി​ക് ഒ​ബ്രി​യാ​നും ഉ​ൾ​പ്പെ​ടെ 11 പേ​ർ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും. ബി​ജെ​പി​ക്ക് ഒ​രു സീ​റ്റ് അ​ധി​കം ല​ഭി​ക്കു​മെ​ങ്കി​ലും ഭൂ​രി​പ​ക്ഷ​മാ​കി​ല്ല.

ജൂ​ലൈ 24ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം ഇ​ന്നാ​യി​രു​ന്നു. ബം​ഗാ​ളി​ലെ ആ​റ് സീ​റ്റി​ലും ഗു​ജ​റാ​ത്തി​ലെ മൂ​ന്ന് സീ​റ്റി​ലും ഗോ​വ​യി​ലെ ഒ​രു സീ​റ്റി​ലു​മാ​ണ് മ​ത്സ​ര​മി​ല്ലാ​ത്ത​ത്.

ആ​റ് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​ർ​ഥി​ക​ളും അ​ഞ്ച് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഗു​ജ​റാ​ത്തി​ൽ​നി​ന്നാ​ണ് എ​സ്. ജ​യ​ശ​ങ്ക​ർ ര​ണ്ടാം​വ​ട്ട​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​യ ബാ​ബു​ഭാ​യി ദേ​ശാ​യി, കേ​സ​രി​ദേ​വ് സിം​ഗ് ഝാ​ല എ​ന്നി​വ​ർ ഗു​ജ​റാ​ത്തി​ൽ​നി​ന്നും ആ​ന​ന്ദ് മ​ഹാ​രാ​ജ് പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്നും സ​താ​ന​ന്ദ് ഷെ​ത് ത​ൻ​വാ​ഡെ ഗോ​വ​യി​ൽ​നി​ന്നും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഡെ​റി​ക് ഒ​ബ്രി​യാ​നെ കൂ​ടാ​തെ സു​ഖേ​ന്ദ് ശേ​ഖ​ർ റോ​യി, ഡോ​ല സെ​ൻ, സാ​കേ​ത് ഗോ​ഖ്ലെ, സ​മീ​റി​ൽ ഇ​സ്‌​ലാം, പ്ര​കാ​ശ് ബാ​രി​ക് എ​ന്നി​വ​രാ​ണ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ.