മുതലപ്പൊഴിയില്‍ ആഴം കൂട്ടാനുള്ള ഉത്തരവാദിത്വം അദാനിക്ക്, ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല: ഫി​ഷ​റീ​സ് മ​ന്ത്രി

02:18 PM Jul 17, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ ആഴം കൂട്ടാനുള്ള ഉത്തരവാദിത്വം അദാനി ഗ്രൂപ്പിനെന്ന് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. ചൊ​വ്വാ​ഴ്ച മ​ന്ത്രി​മാ​ര്‍ അ​ദാ​നി ഗ്രൂ​പ്പു​മാ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ത​ല​പ്പൊ​ഴി​യി​ലെ വി​ഷ​യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​രാ​റി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യേ തീ​രു. ഇക്കാ​ര്യ​ത്തി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റാ​കി​ല്ലെ​ന്ന കാ​ര്യം അ​ദാ​നി ഗ്രൂ​പ്പി​നെ അ​റി​യി​ക്കും.

മു​ത​ല​പ്പൊ​ഴി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന്‍റെ അ​പ്രോ​ച്ച് ചാ​ന​ലി​ല്‍ അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ്ണ് നീ​ക്കം ചെ​യ്യാ​ന്‍ ഒ​രു സ്ഥി​രം സം​വി​ധാ​നം ഉ​ണ്ടാ​ക്കും. ചാ​ന​ലി​ലേ​ക്ക് മ​ണ​ല്‍ ഒ​ഴു​കി​വ​രാ​തെ അ​തി​ന് മു​മ്പ് ത​ന്നേ പൈ​പ്പി​ലൂ​ടെ പ​മ്പ് ചെ​യ്ത് മ​റു​ഭാ​ഗ​ത്തെ​ത്തി​ക്കാ​ന്‍ വേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ചെ​യ്യും.

പൊ​ഴി​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള വെ​ളി​ച്ച​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ന്‍ ആ​ധു​നി​ക​മാ​യ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കും. ഇ​തി​നെ​ല്ലാം വേ​ണ്ട എ​സ്റ്റി​മേ​റ്റ് എ​ടു​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നീ​യ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

തു​ട​ര്‍​ച്ച​യാ​യി അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്തി​ന്‍റെ അ​പാ​ക​ത​യാ​ണോ എ​ന്ന കാ​ര്യം ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.