ത​മി​ഴ്നാ​ട് മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ റെ​യ്ഡ്; ഇ​ഡി ജോ​ലി എ​ളു​പ്പ​മാ​ക്കി​യെ​ന്ന് എം.​കെ. സ്റ്റാ​ലി​ൻ

02:59 PM Jul 17, 2023 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ‌​ട് മ​ന്ത്രി കെ. ​പൊ​ന്മു​ടി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലു​ൾ​പ്പ​ടെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. ത​മി​ഴ്നാ​ട്ടി​ൽ ഗ​വ​ർ​ണ​ർ ഡി​എം​കെ​യ്ക്ക് വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി​യെ​ന്നും സ്റ്റാ​ലി​ൻ പ​രി​ഹ​സി​ച്ചു.

ഇ​ഡി ത​ങ്ങ​ളു​ടെ ജോ​ലി എ​ളു​പ്പ​മാ​ക്കി. പ്ര​തി​പ​ക്ഷം ഐ​ക്യം ത​ക​ർ​ക്കാ​നാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ ശ്ര​മം. ഡി​എം​കെ​യ്ക്ക് ഇ​തി​നെ നേ​രി​ടാ​ൻ അ​റി​യാം. ഒ​ന്നി​നെ​യും ഭ​യ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ യോ​ഗ​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ വി​മ​ർ​ശ​നം. ത​മി​ഴ്നാ​ട് പി​സി​സി​യും ഇ​ഡി റെ​യ്ഡി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്ത് വ​ന്നു.