ജമ്മു കാഷ്മീരിൽ നുഴഞ്ഞുകയറ്റക്കാരെ സുരക്ഷാസേന വധിച്ചു

12:16 PM Jul 17, 2023 | Deepika.com
ജമ്മു: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ രണ്ട് നുഴഞ്ഞുകയറ്റക്കാരെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പോലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. മേഖലയിൽ തിരച്ചിൽ തുടരുകയാണ്.

ഈ മാസം 11ന് നൗഷേര സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ സൈന്യം പിടികൂടിയിരുന്നു. ഏകദേശം രണ്ട് ദിവസത്തോളം നീണ്ടുനിന്ന ഓപ്പറേഷനിൽ ഒരു ഭീകരനാണ് കൊല്ലപ്പെട്ടത്. ഇതേ തുടർന്നാണ് വിവിധ മേഖലകളിൽ തിരച്ചിൽ ഊർജിതമാക്കിയത്.