കേ​ര​ള​ത്തി​ലെ സി​പി​എം പ്ര​ത്യേ​ക ജീ​വി,അം​ഗീ​ക​രി​ക്കാ​നാകില്ല: കെ.​മു​ര​ളീ​ധ​ര​ന്‍

12:36 PM Jul 17, 2023 | Deepika.com
കോ​ഴി​ക്കോ​ട്: ദേ​ശീ​യ​ത​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ത​മ്മി​ല്‍ സ​ഖ്യ​മു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​നെ അം​ഗീ​ക​രി​ക്കാ​നാകില്ലെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ എം.​പി. സം​സ്ഥാ​ന​ത്തെ സി​പി​എം പ്ര​ത്യേ​ക ജീ​വി​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ്ര​തി​ക​രി​ച്ചു.

ഏ​ക സി​വി​ല്‍​കോ​ഡി​ല്‍ ക​ര​ട് രേ​ഖ വ​ന്ന ശേ​ഷ​മേ കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​ലേ​ക്ക് പോ​കൂ. നി​യ​മം രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മി​ല്ലാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ.​പി.​ജ​യ​രാ​ജ​നെ​യും ശോ​ഭാ സു​രേ​ന്ദ്ര​നെ​യും കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള എം.​എം.​ഹ​സ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ലും മു​ര​ളീ​ധ​ര​ന്‍ പ്ര​തി​ക​രി​ച്ചു. അ​വ​രെ യു​ഡി​എ​ഫി​ലേ​ക്ക് ക്ഷ​ണി​ക്കേ​ണ്ട​തി​ല്ല. കോ​ണ്‍​ഗ്ര​സി​ന് സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​ത്തി​ന് നേ​താ​ക്ക​ളു​ണ്ടെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.