"ശുദ്ധവായു ശ്വസിക്കണോ, കോൺഗ്രസിലേക്ക് പോരൂ': ഇ.പിയെയും ശോഭയെയും ക്ഷണിച്ച് ഹസൻ

01:38 PM Jul 17, 2023 | Deepika.com
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെയും ബിജെപി നേതാവ് ശോഭ സുരേന്ദ്രനെയും കോൺഗ്രസിലേക്ക് ക്ഷണിച്ച് യുഡിഎഫ് കൺവീനർ എം.എം. ഹസൻ.

കോൺഗ്രസിന്‍റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ഇ.പി. ജയരാജനെപ്പോലുള്ള ഒരാൾ പാർട്ടിയിലേക്ക് കടന്നുവരാൻ തയാറായാൽ ഞങ്ങൾ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഹസൻ പറഞ്ഞു.

ബിജെപിയുടെ വർഗീയ ഫാസിസത്തിലും അടിസ്ഥാന നയങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ച് രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാൻ തയാറായാൽ ശോഭാ സുരേന്ദ്രനെയും ഉൾക്കൊള്ളുന്നത് ആലോചിക്കുമെന്ന് ഹസൻ പറഞ്ഞു.