വിദ്യാർഥിനിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായകൾ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

11:12 AM Jul 17, 2023 | Deepika.com
തിരൂർ: മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാർഥിനിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായ്ക്കൾ. ആക്രമണത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടി വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുകയാണ്. തിരുവനന്തപുരം ബാലരാമപുരത്ത് നാലുപേരെ കടിച്ച തെരുവുനായയെ ചത്തനിലയിൽ കണ്ടെത്തി. കടിയേറ്റവർക്ക് വാക്സിനുൾപ്പെടെ ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു.