ശ്രീനഗർ: അമർനാഥ് ക്ഷേത്രത്തിൽ ദർശനത്തിനായി പോയ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് എട്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു.
ഞായറാഴ്ച രാവിലെ ബൽതാൽ റൂട്ടിലൂടെ അമർനാഥ് ക്ഷേത്രത്തിലേക്ക് സഞ്ചരിക്കുന്നതിനിടയിലാണ് ജവാന്മാർ അപകടത്തിൽപ്പെട്ടത്. ഗന്ധർബാൽ മേഖലയിലെ ഒരു വളവിൽ വച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ, സമീപത്ത് കൂടി ഒഴുകിയിരുന്ന സിന്ധ് തോട്ടിലേക്ക് ജീപ്പ് പതിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഒരു ജവാന്റെ ആരോഗ്യനില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
അമർനാഥ് യാത്രയ്ക്കിടെ ജീപ്പ് മറിഞ്ഞു; എട്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്
10:24 AM Jul 17, 2023 | Deepika.com