ഇ​ന്ന് ക​ർ​ക്ക​ട​കവാ​വ്; ബ​ലി​ത​ർ​പ്പ​ണ പു​ണ്യ​ത്തി​ൽ വി​ശ്വാ​സി​ക​ൾ

10:25 AM Jul 17, 2023 | Deepika.com
കൊ​ച്ചി: രാ​മാ​യ​ണ​മാ​സ​ത്തി​ന്‍റെ ആ​രം​ഭ​വും വാ​വ് ബ​ലി​യ​ർ​ണ​പ്പ​ണ​ദി​ന​വും ഒ​ന്നി​ച്ചെ​ത്തി​യ​ അ​പൂ​ർ​വ സ​ന്ദ​ർ​ഭം ഭ​ക്ത്യാ​ദ​ര​ങ്ങ​ളോ​ടെ കൊ​ണ്ടാ​ടി വി​ശ്വാ​സി​ക​ൾ.

മ​ൺ​മ​റ​ഞ്ഞ പൂ​ർ​വി​ക​ർ​ക്ക് ബ​ലി​യ​ർ​പ്പി​ക്കാനാ​യി പു​ല​ർ​ച്ചെ മു​ത​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക് ജ​നം ഒ​ഴു​കി​യെ​ത്തി. ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ​ക്കാ​യി മി​ക്ക ക്ഷേ​ത്ര​ങ്ങ​ളി​ലും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാണ് ഒ​രു​ക്കി​യി​രിക്കുന്നത്.

ആ​ലു​വ ശി​വ​ക്ഷേ​ത്രം, വ​യ​നാ​ട് തി​രു​നെ​ല്ലി പാ​പ​നാ​ശം, തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ലം പ​ര​ശു​രാ​മ ക്ഷേ​ത്രം, വ​ർ​ക്ക​ല പാ​പ​നാ​ശം തു​ട​ങ്ങി​യ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ ര​ണ്ട് മു​ത​ൽ വി​ശ്വാ​സി​ക​ൾ ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ന​ട​ത്തി.