പ്ര​ശ​സ്ത ഫ്ര​ഞ്ച് ന​ടി ജെ​യ്ൻ ബെ​ർ​ക്കി​ൻ അ​ന്ത​രി​ച്ചു

01:20 AM Jul 17, 2023 | Deepika.com
പാ​രി​സ്: പ്ര​ശ​സ്ത ഫ്ര​ഞ്ച് ന​ടി​യും ഗാ​യി​ക​യു​മാ​യ ജെ​യ്ൻ ബെ​ർ​ക്കി​ൻ(76) അ​ന്ത​രി​ച്ചു. പാ​രീ​സി​ലെ വ​സ​തി​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് ബെ​ർ​ക്കി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

2021-ൽ ​പ​ക്ഷാ​ഘാ​തം വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ശ​യാ​യി​രു​ന്ന ബെ​ർ​ക്കി​നെ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും അ​ല​ട്ടി​യി​രു​ന്നു.

ബ്രി​ട്ടീ​ഷ് ന​ടി​യാ​യ ജൂ​ഡി കാം​പ്ബെ​ല്ലി​ന്‍റെ​യും നേ​വി ക​മാ​ന്‍​ഡ​ർ ഡേ​വി​ഡ് ബെ​ർ​ക്കി​ന്‍റെ​യും മ​ക​ളാ​യി 1946-ൽ ​ല​ണ്ട​നി​ൽ ജ​നി​ച്ച ജെ​യ്ൻ ബെ​ർ​ക്കി​ൻ 1960-ക​ളി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ മാ​ദ​ക​ റോ​ളു​ക​ളി​ലൂ​ടെ​യാ​ണ് പ്ര​ശ​സ്ത​യാ​യ​ത്.

17-ാം വ​യ​സി​ൽ നാ​ട​ക​ങ്ങ​ളി​ലൂ​ടെ അ​ര​ങ്ങി​ലെ​ത്തി​യ ബെ​ർ​ക്കി​ൻ, 1966-ൽ ​മൈ​ക്ക​ലാ​ഞ്ച​ലോ അ​ന്‍റോ​ണി​യോ​ണി സം​വി​ധാ​നം ചെ​യ്ത "ബ്ലോ ​അ​പ്' എ​ന്ന ചി​ത്ര​ത്തി​ലെ ബോ​ൾ​ഡ് രം​ഗ​ങ്ങ​ളി​ലൂ​ടെ പേ​രെ​ടു​ത്തു.

തു​ട​ർ​ന്ന് ഫ്രാ​ൻ​സി​ലേ​ക്ക് കൂ​ടു​മാ​റി​യ ബെ​ർ​ക്കി​ൻ, കാ​മു​ക​ൻ സെ​ർ​ഗ്യെ ഗെ​യ്ൻ​സ്ബ​ർ​ഗി​നൊ​പ്പം ചേ​ർ​ന്ന് 1969-ൽ ​പു​റ​ത്തി​റ​ക്കി​യ "ഐ ​ല​വ് യു, ​മീ നെ​യ്ത​ർ' എ​ന്ന ചൂ​ട​ൻ ഫ്ര​ഞ്ച് ക​പ്പി​ൾ ഗാ​ന​ത്തി​ലൂ​ടെ ലോ​ക​പ്ര​ശ്സ​ത​യാ​യി. ലോ​ക​മെ​ങ്ങും വ​ൻ ത​രം​ഗ​മാ​യ ഈ ​ഗാ​നം യാ​ഥാ​സ്ഥി​തി​ക നി​ല​പാ​ടു​ള്ള പ​ല രാ​ജ്യ​ങ്ങ​ളി​ലൂം സം​പ്രേ​ഷ​ണ​വി​ല​ക്ക് വ​രെ നേ​രി​ട്ടു.

"ബേ​ബി എ​ലോ​ൺ ഇ​ൻ ബാ​ബി​ലോ​ൺ" അ​ട​ക്ക​മു​ള്ള നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ൾ പി​ന്നീ​ട് ബെ​ർ​ക്കി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്നി​രു​ന്നു.