ഓവർ ടൈമിന്‍റെ ടൈം; സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് പ​ഞ്ചിം​ഗി​ല്‍ ഇ​ള​വ്

06:27 AM Jul 17, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഓ​ഫീ​സ് സ​മ​യം ക​ഴി​ഞ്ഞും ജോ​ലി ചെ​യ്യു​ന്ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കും പ​ഞ്ചിം​ഗി​ല്‍ ഇ​ള​വു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ഇ​ത്ത​ര​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ പ​ഞ്ചിം​ഗ് ശ​മ്പ​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി.

എ​ന്നാ​ല്‍ ഇ​വ​ര്‍ പ​ഞ്ചിം​ഗ് തു​ട​ര​ണ​മെ​ന്നും ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം മേ​ല​ധി​കാ​രി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി സ്പാ​ര്‍​ക്കി​ല്‍ ചേ​ര്‍​ക്ക​ണ​മെ​ന്നും പൊ​തു​ഭ​ര​ണ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.
പെ​ട്ടെ​ന്ന് ഷി​ഫ്റ്റ് ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യ​ത്തി​ലേ​ക്കു മാ​റേ​ണ്ടി വ​രു​ന്ന​വ​ര്‍ അ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് സ്പാ​ര്‍​ക്കി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്ത് ഒ​ഡി സ​മ​ര്‍​പ്പി​ക്ക​ണം.

ഇ​തി​നു പു​റ​മെ വി​ര​ല​ട​യാ​ളം ആ​ധാ​റി​ല്‍ അ​പ്ഡേ​റ്റ് ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കും ഡ​പ്യൂ​ട്ടേ​ഷ​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കും പൂ​ര്‍​ണ​സ​മ​യ​വും പു​റ​ത്ത് ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​ര്‍​ക്കും ഇ​ള​വു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ ഇ​ള​വു​ക​ളും വ​കു​പ്പു മേ​ധാ​വി​യാ​ണ് അ​നു​വ​ദി​ക്കു​ക. സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​യി​രി​ക്കും. ഉ​ത്ത​ര​വ് അ​ടു​ത്ത മാ​സം ഒ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.