ലക്നോ: ഉത്തർപ്രദേശിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്കു വേണ്ടി പ്രവർത്തിച്ച യുവാവ് അറസ്റ്റിൽ. ഗോണ്ട തരബ്ഗഞ്ച് സ്വദേശിയായ മുഹമ്മദ് റയീസ് ആണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പാക്കിസ്ഥാന് ഇയാൾ കൈമാറിയിട്ടുണ്ടെന്നാണ് എടിഎസ് പറയുന്നത്. അർമാൻ എന്നയാളാണ് തന്നെ ചാരപ്രവർത്തനത്തിന് പ്രേരിപ്പിച്ചതെന്ന് മുഹമ്മദ് റയീസ് പറയുന്നു.
ജോലിക്കായി സൗദിയിലേക്ക് പോകണമെന്ന് അർമാനോട് പറഞ്ഞു. എന്നാൽ അർമാൻ, പാക്കിസ്ഥാനിൽ നിന്നുള്ള ഒരാൾക്ക് നമ്പർ നൽകാമെന്നു പറയുകയും ഇന്ത്യയ്ക്കെതിരെ ചാരപ്പണി നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തു. ചാരപ്പണി നടത്തിയാൽ വലിയ തുക നൽകാമെന്നായിരുന്നു വാഗ്ദാനം.
പാക് ചാരനായ യുവാവ് യുപിയിൽ അറസ്റ്റിൽ
11:12 PM Jul 16, 2023 | Deepika.com