ബം​ഗ്ലാ​ദേ​ശി​ൽ നി​ന്ന് യു​വ​തി​ക​ളെ ക​ട​ത്തു​ന്ന സം​ഘം പി​ടി​യി​ൽ

11:22 AM Jul 16, 2023 | Deepika.com
ഗു​രു​ഗ്രാം: ലൈം​ഗി​ക​ത്തൊ​ഴി​ലി​നാ​യി ബം​ഗ്ലാ​ദേ​ശി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് യു​വ​തി​ക​ളെ ക​ട​ത്തു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ.

വ്യാ​ജ​രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​ന്നി​രു​ന്ന രു​ഹാ​ൻ ബാ​ബു ഹു​സൈ​ൻ(22), അ​മീ​ൻ ഹു​സൈ​ൻ(23), അ​ർ​കോ ഹു​സൈ​ൻ(25) എ​ന്നീ ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഗു​രു​ഗ്രാ​മി​ലെ ഡി​എ​ൽ​എ​ഫ് ഫേ​സ് 3 മേ​ഖ​ല​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. വ്യാ​ജ​രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യി​ൽ ക​ഴി​യു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​യി ന​ട​ത്തി​യ റെ​യ്ഡി​നി​ടെ​യാ​ണ് മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ത്തെ​പ്പ​റ്റി പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്.

പ്ര​തി​ക​ൾ ഓ​ൺ​ലൈ​നി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളി​ലൂ​ടെ യു​വ​തി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ക​സ്റ്റ​മേ​ഴ്സി​ന്‍റെ വ​ൻ റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ചി​ത്ര​ങ്ങ​ളി​ൽ കാ​ണു​ന്ന യു​വ​തി​ക​ളെ പ​ണം ന​ൽ​കി ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ത്തു​ന്ന​തി​ന് പ്ര​തി​ക​ൾ​ക്ക് ക​മ്മീ​ഷ​നും ല​ഭി​ച്ചി​രു​ന്നു.

വ്യാ​ജ പേ​രി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ച് അ​തി​ലൂ​ടെ​യാ​യി​രു​ന്നു ഇ​വ​ർ പ​ണം കൈ​പ്പ​റ്റി​യി​രു​ന്ന​ത്. ബം​ഗ​ളൂ​രു, ഡ​ൽ​ഹി, കോ​ൽ​ക്ക​ത്ത, മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ഇ​വ​ർ യു​വ​തി​ക​ളെ ക​ട​ത്തി​യി​രു​ന്നു.

വ്യ​ത്യ​സ്ത അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​ര​സ്പ​ര പ​രി​ച​യ​മി​ല്ലാ​ത്ത​വ​രെ​ന്ന മ​ട്ടി​ൽ താ​മ​സി​ച്ചു​പോ​ന്നി​രു​ന്ന ഇ​വ​രു​ടെ പ​ക്ക​ൽ വ്യാ​ജ ആ​ധാ​ർ കാ​ർ​ഡും ഒ​റി​ജി​ന​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും വ​രെ ഉ​ണ്ടാ​യി​രു​ന്നു. 8,000 രൂ​പ കൈ​ക്കൂ​ലി ന​ൽ​കി, വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് കാ​ട്ടി​യാ​ണ് ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു.