മേജർ ലീഗ് സോക്കർ(എംഎൽഎസ്) ക്ലബായ ഇന്റർ മയാമിയുടെ താരമായ മെസി, ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്ൽ മേഖലയിൽ വച്ചാണ് അപകടമുനമ്പിൽ അകപ്പെട്ടത്.
പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിച്ച മെസിയുടെ കാർ ഒരു ജംഗ്ഷനിലെ ചുവപ്പ് ട്രാഫിക് സിഗ്നൽ അവഗണിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. ഇടതുവശത്തുള്ള റോഡിലേക്ക് തിരിഞ്ഞ മെസിയുടെ കാറിന്റെ പിന്നിൽ വലതുവശത്തെ റോഡിൽ നിന്നെത്തിയ കാറുകൾ ഇടിച്ചുകയറേണ്ടതായിരുന്നു. മറ്റ് കാറുകളിലെ ഡ്രൈവർമാർ പൊടുന്നനേ ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി.
കാറോടിച്ചത് മെസിയാണോ എന്ന് സ്ഥിരീകരണം ലഭ്യമല്ലെങ്കിലും അപകടം നടന്ന വേളയിൽ മെസി കാറിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പോലീസ് നിർദേശപ്രകാരമാണ് കാർ സിഗ്നൽ അവഗണിച്ചതെന്നാണ് സൂചന.