ചൈ​ല്‍​ഡ് ലൈ​ന്‍ അം​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ചു ക​ട​ന്ന യു​വാ​വി​നെ​യും പെ​ൺ​കു​ട്ടി​യെ​യും ക​ണ്ടെ​ത്തി

10:04 PM Jul 15, 2023 | Deepika.com
പു​തു​ക്കാ​ട്: തൃ​ശൂ​രി​ല്‍ ചൈ​ല്‍​ഡ് ലൈ​ന്‍ അം​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​മാ​യി ക​ട​ന്ന സം​ഭ​വ​ത്തി​ല്‍ ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി​യെ പു​തു​ക്കാ​ട്ട് ക​ണ്ടെ​ത്തി. ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി ദീ​പ​ക് കു​മാ​ര്‍ സിം​ഗാ​ണു (20) പി​ടി​യി​ലാ​യ​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന 12കാ​രി​യെ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​ക്കു കൈ​മാ​റി. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ടെ​ത്തി ഇ​വ​രെ ചോ​ദ്യം​ചെ​യ്ത ചൈ​ല്‍​ഡ് ലൈ​ന്‍ അം​ഗ​ത്തെ ദീ​പ​ക് ബി​യ​ര്‍ കു​പ്പി​യു​ടെ ചി​ല്ലു​കൊ​ണ്ട് ആ​ക്ര​മി​ച്ചി​രു​ന്നു.

അ​വി​ടെ​നി​ന്നു ര​ക്ഷ​പ്പെ​ട്ട ഇ​വ​ര്‍ പു​തു​ക്കാ​ട് തൊ​ട്ടി​പ്പാ​ളു​ള്ള സു​ഹൃ​ത്ത് ജോ​ലി ചെ​യ്യു​ന്ന ഫാം ​ഹൗ​സി​ല്‍ രാ​ത്രി ക​ഴി​ഞ്ഞു. മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​ര്‍ ലൊ​ക്കേ​റ്റ് ചെ​യ്ത് റെ​യി​ല്‍​വേ പോ​ലീ​സ് എ​ത്തി​യ​തോ​ടെ ദീ​പ​ക് പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​ത്തു​ള്ള വാ​ഴ​ത്തോ​ട്ട​ത്തി​ലേ​ക്കു ക​ട​ന്നു.

രാ​വി​ലെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ന​ട​ന്നു​പോ​യി​രു​ന്ന ഇ​വ​രെ​ക്ക​ണ്ട് പു​തു​ക്കാ​ട് സ്റ്റേ​ഷ​നി​ലെ ഹോം ​ഗാ​ര്‍​ഡ് ജോ​സി​നു സം​ശ​യം തോ​ന്നി ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഹോം ​ഗാ​ര്‍​ഡ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പു​തു​ക്കാ​ട് പോ​ലീ​സ് എ​സ്എ​ച്ച്ഒ സ്ഥ​ല​ത്തെ​ത്തി ദീ​പ​കി​നെ​യും പെ​ണ്‍​കു​ട്ടി​യെ​യും സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി. തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ റെ​യി​ല്‍​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ദീ​പ​കി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി.