ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ്: ലോം​ഗ്ജം​പി​ൽ എം. ​ശ്രീ​ശ​ങ്ക​റി​ന് വെ​ള്ളി

10:03 PM Jul 15, 2023 | Deepika.com
ബാ​ങ്കോ​ക്ക്: 25-ാമ​ത് ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ലോം​ഗ്ജം​പി​ൽ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് വെ​ള്ളി. 8.37 മീ​റ്റ​ർ ചാ​ടി​യ ശ്രീ​ശ​ങ്ക​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഇ​തോ​ടെ 2024 പാ​രീ​സ് ഒ​ളി​മ്പി​ക്സി​നും ശ്രീ​ശ​ങ്ക​ർ യോ​ഗ്യ​ത നേ​ടി. ‌

ഒ​ളി​മ്പി​ക്സി​ന്‍റെ യോ​ഗ്യ​താ മാ​ർ​ക് 8.27 മീ​റ്റ​റാ​യി​രു​ന്നു. ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ശ്രീ​ശ​ങ്ക​റി​ന്‍റെ ആ​ദ്യ മെ​ഡ​ലാ​ണിത്. മ​ത്സ​ര​ത്തി​ൽ ശ്രീ​ശ​ങ്ക​റി​ന്‍റെ അ​ഞ്ച് ചാ​ട്ട​ങ്ങ​ളും എ​ട്ട് മീ​റ്റ​ർ ക​ട​ന്നി​രു​ന്നു.