സിൽവർ ലൈനിൽ സിപിഎം നിലപാട് വ്യക്തമാക്കണം: വി. മുരളീധരൻ

02:20 PM Jul 15, 2023 | Deepika.com
തിരുവനന്തപുരം: സിൽവർ ലൈൻ സംബന്ധിച്ച് ഇ. ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതിയിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ.

സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്നാണ് ഇ. ശ്രീധരൻ പറഞ്ഞത്. ജനങ്ങളുടെ നികുതിപ്പണമായ 50 കോടി വെറുതെ കളഞ്ഞത് എന്തിനെന്ന് കേരള സർക്കാർ വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കെ.വി. തോമസ് ഡൽഹിയിൽ തന്നെ ഇരിക്കട്ടെയെന്നും ശ്രീധരന്‍റെ പേര് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങാതിരുന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.