അമൃത്സർ: അതിർത്തി കടന്ന് അനധികൃതമായി രാജ്യത്ത് പ്രവേശിച്ച പാക്കിസ്ഥാൻ പൗരനെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ അമൃത്സർ ജില്ലയിലെ കമീർപുര ഗ്രാമത്തിലാണ് സംഭവം.
ഇയാളുടെ പക്കൽ നിന്നും സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയില്ല. അബദ്ധത്തിൽ അതിർത്തി കടന്നതെന്നാണ് സൂചന. തുടർ നടപടികൾക്ക് ശേഷം ഇയാളെ ഗുർദാസ്പൂർ സെക്ടറിലെ പാക് റേഞ്ചേഴ്സിന് കൈമാറി.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ച പാക് പൗരൻ പിടിയിൽ
01:54 PM Jul 15, 2023 | Deepika.com