ക​ന്നി സ്‌​ലാ​മി​ന്; വിം​ബി​ൾ​ഡ​ണ്‍ വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ൽ ഇ​ന്ന്

05:47 AM Jul 15, 2023 | Deepika.com
ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണ്‍ വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ൽ ഇ​ന്ന്. ക​ന്നി ഗ്രാ​ൻ​സ്‌​ലാം കി​രീ​ട​ത്തി​നാ​യി ടു​ണീ​ഷ്യ​യു​ടെ ഒ​ണ്‍​സ് ജ​ബേ​റും ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ മാ​ർ​കേ​ത്ത വൊ​ന്ദ്രോ​ഷോ​വ​യും ഇ​ന്ന് നേ​ർ​ക്കു​നേ​ർ. 2023 വിം​ബി​ൾ​ഡ​ണ്‍ വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ലി​ലാ​ണ് ഇ​രു​വ​രും കൊ​ന്പു​കോ​ർ​ക്കു​ക.

ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ വൊ​ന്ദ്രോ​ഷോ​വ​യു​ടെ ആ​ദ്യ വിം​ബി​ൾ​ഡ​ണ്‍ ഫൈ​ന​ലാ​ണി​ത്. സീ​ഡ് ഇ​ല്ലാ​തെ വിം​ബി​ൾ​ഡ​ണ്‍ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ വ​നി​താ സിം​ഗി​ൾ​സ് താ​രം എ​ന്ന റി​ക്കാ​ർ​ഡ് ഇ​തി​നോ​ട​കം വൊ​ന്ദ്രോ​ഷോ​വ സ്വ​ന്ത​മാ​ക്കി. 2019 ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച വൊ​ന്ദ്രോ​ഷോ​വ​യു​ടെ ക​രി​യ​റി​ലെ ര​ണ്ടാ​മ​ത് ഗ്രാ​ൻ​സ് ലാം ​ഫൈ​ന​ലാ​ണി​ന്നു ന​ട​ക്കു​ന്ന​ത്.

ആ​റാം സീ​ഡാ​യ ഒ​ണ്‍​സ് ജ​ബേ​ർ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് വിം​ബി​ൾ​ഡ​ണ്‍ ഫൈ​ന​ലി​ൽ ഇ​ടം​നേ​ടി​യ​ത്. 2022 യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ലും പ്ര​വേ​ശി​ച്ച ജ​ബേ​റി​ന് ഇ​തു​വ​രെ ഗ്രാ​ൻ​സ്‌​ലാം ചു​ണ്ടോ​ട​ടു​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ടു​ണീ​ഷ്യ​ൻ താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ മൂ​ന്നാം ഗ്രാ​ൻ​സ് ലാം ​ഫൈ​ന​ലാ​ണി​ത്. സെ​മി​യി​ൽ മൂ​ന്നു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ര​ണ്ടാം സീ​ഡാ​യ ബെ​ലാ​റൂ​സി​ന്‍റെ അ​ര്യ​ന സ​ബ​ലേ​ങ്ക​യെ അ​ട്ടി​മ​റി​ച്ചാ​ണു ജ​ബേ​റി​ന്‍റെ ഫൈ​ന​ൽ പ്ര​വേ​ശം.

വ​ലം​കൈ താ​ര​മാ​യ ഒ​ണ്‍​സ് ജ​ബേ​റും ഇ​ടം​കൈ താ​ര​മാ​യ മാ​ർ​കേ​ത്ത വൊ​ന്ദ്രോ​ഷോ​വ​യും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന​ത് ഇ​ത് ഏ​ഴാം ത​വ​ണ. മു​ന്പ് ന​ട​ന്ന ആ​റു മു​ഖാ​മു​ഖ​ത്തി​ലും മൂ​ന്നു ജ​യം വീ​തം ഇ​രു​വ​രും സ്വ​ന്ത​മാ​ക്കി.