തിരുവനന്തപുരം∙ വിമാനത്തിനുള്ളിൽ സിഗരറ്റ് വലിക്കാൻ ശ്രമിച്ച യാത്രക്കാരന് എതിരെ പോലീസ് കേസ് എടുത്തു. മഹാരാഷ്ട്ര സ്വദേശി ശിവദാസിന് (65) എതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്.
പുണെയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വ്യാഴാഴ്ച ആയിരുന്നു സംഭവം. തീപ്പെട്ടി ഒളിപ്പിച്ചു കടത്തിയ ശിവദാസ് ഡൊമസ്റ്റിക് എയർപോർട്ടിൽ വിമാനം ഇറങ്ങിയ സമയം വിമാനത്തിന്റെ ശുചിമുറിയിൽ പോയി സിഗരറ്റ് കത്തിച്ച് വലിക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഇയാളെ തടഞ്ഞു. ഇൻഡിഗോയുടെ സെക്യൂരിറ്റി അസി.മാനേജർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എയർപോർട്ട് മാനേജരാണ് പോലീസിൽ പരാതി നൽകിയത്.
വിമാനത്തിനുള്ളിൽ സിഗരറ്റ് വലിക്കാൻ ശ്രമം; പോലീസ് കേസെടുത്തു
02:57 AM Jul 15, 2023 | Deepika.com