ആലപ്പുഴ: ഏക സിവിൽ കോഡിനെതിരായ സെമിനാറിന് സിപിഎം തന്നെയും ക്ഷണിച്ചിരുന്നതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
തിരക്കുള്ളതുകൊണ്ട് പങ്കെടുക്കാൻ സാധിക്കില്ലെന്ന് താൻ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പ്രതിനിധിയെ അയയ്ക്കുന്നത്. അരയക്കണ്ടി സന്തോഷാണ് എസ്എൻഡിപിയെ പ്രതിനിധീകരിച്ച് സെമിനാറിൽ പങ്കെടുക്കുന്നത്.
സിവിൽ കോഡിനെതിരായ സെമിനാറിൽ പോകുന്നതുകൊണ്ട് തെറ്റില്ല. സെമിനാറിൽ എസ്എൻഡിപിയുടെ നിലപാട് എന്ത് പറയുന്നുവെന്നതാണ് കാര്യം.
ഏക സിവിൽ കോഡ് ബില്ലിന്റെ കരട് പുറത്തുവരുന്നതിന് മുൻപ് അനാവശ്യമായി തമ്മിലടിക്കേണ്ടതുണ്ടോ എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
സെമിനാറിന് സിപിഎം തന്നെയും ക്ഷണിച്ചുവെന്ന് വെള്ളാപ്പള്ളി
07:29 PM Jul 14, 2023 | Deepika.com