ന്യൂഡല്‍ഹി: യമുനയിലെ ജലനിരപ്പുയര്‍ന്നതോടെ വെള്ളക്കെട്ടില്‍ മുങ്ങിയ ഡല്‍ഹിയില്‍ കനത്ത ജാഗ്രത തുടരുന്നു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ആസ്ഥാനം വെള്ളത്തില്‍ മുങ്ങി. ഇതോടെ ഓഫീസിന്റെ പ്രവര്‍ത്തനം തത്ക്കാലത്തേയ്ക്ക് നിര്‍ത്തി.
ടിക്കറ്റ് കൗണ്ടറില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ കാഷ്മീരി ഗേറ്റ് ഇന്റര്‍ സ്റ്റേറ്റ് ബസ് ടെര്‍മിനല്‍ അടച്ചു. തിലാഗ് മാര്‍ഗ് പ്രദേശത്ത് സുപ്രീംകോടതിയുടെ പരിസരം വരെ വെള്ളക്കെട്ടുണ്ട്.
നിലവില്‍ വെള്ളം നേരിയതോതില്‍ ഇറങ്ങിതുടങ്ങിയിട്ടുണ്ട്. രാവിലെ ആറിന് യമുനയിലെ ജലനിരപ്പ് 208.46 മീറ്ററായി കുറഞ്ഞു. ഉച്ചയ്ക്ക് ഒന്നോടെ ജലനിരപ്പ് വീണ്ടും കുറയുമെന്നും കേന്ദ്ര ജല കമ്മീഷന് അറിയിച്ചു.
ഹരിയാനയിലെ ഹത്നികുണ്ട് ഡാം തുറന്നതാണ് യമുനയിലെ ജലനിരപ്പ് പൊടുന്നനെ ഉയരാന്‍ കാരണം. മുന്നറിയിപ്പില്ലാതെയാണ് ഹരിയാന സര്‍ക്കാര്‍ ഡാം തുറന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വിമര്‍ശിച്ചു.
ഡല്‍ഹിയില്‍ അതീവ ജാഗ്രത; സുപ്രീംകോടതി പരിസരം വരെ വെള്ളക്കെട്ട്
01:00 PM Jul 14, 2023 | Deepika.com