ഫ്രാ​ന്‍​സി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ഇ​നി മു​ത​ല്‍ അ​ഞ്ച് വ​ര്‍​ഷ​ത്തെ പോ​സ്റ്റ് സ്റ്റ​ഡി വ​ര്‍​ക്ക് വി​സ

12:09 PM Jul 14, 2023 | Deepika.com
പാ​രി​സ്: ഫ്രാ​ന്‍​സി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടു​ന്ന ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഞ്ച് വ​ര്‍​ഷ​ത്തെ പ​ഠ​നാ​ന​ന്ത​ര തൊ​ഴി​ല്‍ വി​സ ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ര​ണ്ട് ദി​വ​സ​ത്തെ ഫ്രാ​ന്‍​സ് സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി പാ​രീ​സി​ലെ ലാ ​സീ​ന്‍ മ്യൂ​സി​ക്കേ​ലി​ല്‍ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മ്പോ​ഴാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നേ​ര​ത്തെ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ര​ണ്ട് വ​ര്‍​ഷ​ത്തെ തൊ​ഴി​ല്‍ വി​സ​യാ​യി​രു​ന്നു ഫ്രാ​ന്‍​സ് ന​ല്‍​കി​യി​രു​ന്ന​ത്.

ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി പ​ഠ​ന​ത്തി​നാ​യി ഫ്രാ​ന്‍​സി​ലേ​ക്ക് പോ​കു​ന്ന ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ വ​ള​ര്‍​ച്ച​യു​ണ്ട്.

യു​എ​സ്, യു​കെ, ജ​ര്‍​മ​നി, ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍​ക്കു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദേ​ശ രാ​ജ്യ​മാ​ണ് ഫ്രാ​ന്‍​സ്.