പാലക്കാട്: ധോണിയില്‍ മയക്കുവെടി വച്ച് പിടികൂടിയ കാട്ടാന പി.ടി. സെവന്റെ ഒരു കണ്ണിന് കാഴ്ചയില്ലെന്ന് കണ്ടെത്തല്‍. ആനയെ പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതിയെ വനംവകുപ്പ് ഇക്കാര്യം അറിയിച്ചു.
പിടികൂടുമ്പോള്‍ തന്നെ ആനയുടെ വലതുകണ്ണിന് കാഴ്ച ഇല്ലായിരുന്നു. എയര്‍ ഗണ്ണിന്റെ പെല്ലറ്റുകള്‍ തറച്ചതോ മറ്റ് അപകടത്തിലോ ആകാം കാഴ്ച നഷ്ടപ്പെട്ടത്. ഇതിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന വേണമെന്ന് വനംവകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനവാസ മേഖലയില്‍ നിരന്തരം ആശങ്ക വിതച്ചിരുന്ന ആനയെ കഴിഞ്ഞ ജനുവരിയിലാണ് പിടികൂടിയത്. ഇതിന് പിന്നാലെതന്നെ ആനയുടെ ശരീരത്തില്‍ പലയിടത്തും പെല്ലറ്റുകള്‍ തറച്ചതായി കണ്ടെത്തിയിരുന്നു.
പെല്ലറ്റുകള്‍ തറച്ചതെന്ന് സംശയം; പി.ടി. സെവന്റെ ഒരു കണ്ണിന് കാഴ്ചയില്ലെന്ന് കണ്ടെത്തല്‍
12:09 PM Jul 14, 2023 | Deepika.com