മ​ണി​പ്പൂ​ർ ക​ലാ​പം അ​വ​സാ​നി​പ്പി​ക്ക​ണം, ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണം: യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ്

10:50 PM Jul 13, 2023 | Deepika.com
പാ​രീ​സ്: ഫ്രാ​ൻ​സ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പാ​രീ​സി​ൽ എ​ത്തു​ന്ന​തി​നു തൊ​ട്ടു​മു​ൻ​പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് മ​റ്റൊ​രു ഫ്ര​ഞ്ച് ന​ഗ​ര​ത്തി​ൽ​നി​ന്ന് തി​രി​ച്ച​ടി. മ​ണി​പ്പൂ​രി​ലെ അ​ക്ര​മ​ങ്ങ​ൾ ത​ട​യാ​നും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്ട്രാ​സ്‌​ബ​ർ​ഗി​ൽ ചേ​ർ​ന്ന യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് (ഇ​പി) ആ​വ​ശ്യ​പ്പെ​ട്ടു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തെ ച​ർ​ച്ച​യ്ക്ക് ശേ​ഷം വ്യാ​ഴാ​ഴ്ച ഇ​പി പ്ര​മേ​യം പാ​സാ​ക്കി. മ​ണി​പ്പൂ​ർ വി​ഷ​യം രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്ന് ബു​ധ​നാ​ഴ്ച ഇ​ന്ത്യ പ്ര​തി​ക​രി​ച്ചി​രു​ന്നു.

മ​ണി​പ്പൂ​ർ തി​ക​ച്ചും ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ന​യ് ക്വ​ത്ര പ​റ​ഞ്ഞു. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന് അ​റി​യാ​മെ​ന്നും ക്വ​ത്ര കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ണി​പ്പൂ​രി​ൽ ക്രി​സ്ത്യ​ൻ സ​മൂ​ഹം ഉ​ൾ​പ്പെ​ടെ എ​ല്ലാ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ക​യും സം​ഘ​ർ​ഷം ത​ട​യു​ക​യും വേ​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ന്താ​രാ​ഷ്ട്ര നി​രീ​ക്ഷ​ക​ർ​ക്കും പ്ര​ദേ​ശ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​നും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം പു​ന​സ്ഥാ​പി​ക്കാ​നും പ്ര​മേ​യം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​മ​വി​രു​ദ്ധ​മാ​യ സാ​യു​ധ സേ​ന​യു​ടെ പ്ര​ത്യേ​ക അ​ധി​കാ​രം പി​ൻ​വ​ലി​ക്കാ​നും ഇ​പി പ്ര​മേ​യം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.