കൊല്ലം: മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് ഡ്രൈവറുൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്. ആംബുലന്‍സ്, പോലീസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കൊട്ടാരക്കര പോലീസ് കേസ് എടുത്തത്.
അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പരിക്കേറ്റ കുടവട്ടൂർ അശ്വതിയിൽ ദേവികയുടെ ഭര്‍ത്താവ് അശ്വകുമാറിന്റെ മൊഴി അനുസരിച്ചാണ് കേസ്.
അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിട്ടും പോലീസ് കേസെടുക്കാത്തത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കര പുലമൺ ജംഗ്ഷനിലായിരുന്നു അപകടം. മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിക്കുകയായിരുന്നു.
ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവം: പോലീസ് ഡ്രൈവർക്കെതിരെ കേസ്
06:02 PM Jul 13, 2023 | Deepika.com