കൊച്ചി: റോഡുകളിലെ നിലവിലെ സ്ഥിതി എഐ കാമറയുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമോ എന്ന് ആരാഞ്ഞ് ഹൈക്കോടതി. റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം തേടി സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് സർക്കാരിനോട് ഇക്കാര്യം ചോദിച്ചത്.
റോഡുകളുടെ ശോചനീയവസ്ഥ യഥാസമയം അറിയാത്തതാണ് പ്രശ്നം പരിഹരിക്കാൻ വൈകുന്നതിനു കാരണമെന്ന് വിലയിരുത്തിയാണ് കാമറ നിരീക്ഷണത്തിന്റെ സാധ്യത ആരാഞ്ഞത്.
അതേസയമം എല്ലായിടത്തും കാമറ സ്ഥാപിച്ചിട്ടില്ലെന്നും സ്ഥാപിച്ചിട്ടുള്ളിടത്ത് റോഡിന്റെ സ്ഥിതിയും നിരീക്ഷിക്കാനാകുമോ എന്നത് പരിശോധിക്കാമെന്നും പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
എഐ കാമറയിലൂടെ റോഡുകളുടെ അവസ്ഥ നിരീക്ഷിക്കാനാകുമോ..? സർക്കാരിനോട് ഹൈക്കോടതി
05:58 PM Jul 13, 2023 | Deepika.com