ചങ്ങനാശേരി: ബോട്ട് ജെട്ടിക്കു സമീപം കനാലിൽ രാവിലെ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമാണ്. മൃതദേഹത്തിന്റെ മുഖം പ്ലാസ്റ്റിക് കവർകൊണ്ട് മൂടിയ നിലയിലായിരുന്നു.
വെട്ടിത്തുരുത്ത് ഭാഗത്തേക്കുള്ള റോഡിനു സമീപത്തായി രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഷർട്ടും കൈലിമുണ്ടുമാണ് വേഷം.
വെള്ളത്തിൽ കിടന്നതിനാൽ മുഖം അടക്കം അഴുകിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ചങ്ങനാശേരിയിലെ അജ്ഞാത മൃതദേഹം; ദുരൂഹത തുടരുന്നു
05:05 PM Jul 13, 2023 | Deepika.com