സി​പി​എം സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല: പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍

02:16 PM Jul 13, 2023 | Deepika.com
മ​ല​പ്പു​റം: ഏ​ക സി​വി​ല്‍​കോ​ഡി​നെ​തി​രെ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ല്‍ താ​ന്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് മു​തി​ര്‍​ന്ന സി​പി​ഐ നേ​താ​വ് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍.

നേ​ര​ത്തെ തീ​രു​മാ​നി​ച്ച പ​രി​പാ​ടി​ക​ള്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​ത്. കൊ​ട്ടാ​ര​ക്കാ​ര​യി​ലും എ​റ​ണാ​കു​ള​ത്തും അ​ന്ന് മ​റ്റ് പ​രി​പാ​ടി​ക​ള്‍ ഉ​ണ്ട്. ത​ന്നെ അ​റി​യി​ക്കാ​തെ​യാ​ണ് പാ​ര്‍​ട്ടി ത​ന്‍റെ പേ​ര് നി​ര്‍​ദേ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​ഐ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ.​കെ.​വി​ജ​യ​ന്‍ എം​എ​ല്‍​എ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കും. സി​പി​എം സെ​മി​നാ​റി​ല്‍ മു​സ്‌​ലീം ലീ​ഗ് പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ അ​തൃ​പ്തി​യു​ടെ വി​ഷ​യം ഉ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

നി​യ​മ​ത്തി​ന്‍റെ ക​ര​ട് പോ​ലും ത​യാ​റാ​കു​ന്ന​തി​ന് മു​മ്പ് ഏ​ക സി​വി​ല്‍​കോ​ഡി​നെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തി​ല്‍ സി​പി​ഐ​യ്ക്ക് അ​തൃ​പ്തി​യു​ണ്ടെ​ന്ന ത​ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. സെ​മി​നാ​റി​ലേ​ക്ക് മു​സ്‌​ലീം ലീ​ഗി​നെ ക്ഷ​ണി​ച്ച​തി​ലും അ​മ​ര്‍​ഷ​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന.