ഇ​ട​ക്കാ​ല ജാ​മ്യ​ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ച് എം.​ശി​വ​ശ​ങ്ക​ര്‍; സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും

04:21 PM Jul 12, 2023 | Deepika.com
കൊ​ച്ചി: ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഇ​ട​ക്കാ​ല ജാ​മ്യ​ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ച് എം.​ശി​വ​ശ​ങ്ക​ര്‍. ഹ​ര്‍​ജി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ കോ​ട​തി വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി.

ലൈ​ഫ് മി​ഷ​ന്‍ കോ​ഴ ഇ​ട​പാ​ടി​ലെ ക​ള്ള​പ്പ​ണ കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ശി​വ​ശ​ങ്ക​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ല്‍ ഇ​ട​ക്കാ​ല ജാ​മ്യ​ത്തി​നാ​യി വി​ചാ​ര​ണ​ക്കോ​ട​തി​യെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​തെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചു​കൊ​ണ്ടാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി ശി​വ​ശ​ങ്ക​ര്‍ ഹ​ര്‍​ജി​യു​മാ​യി സ​മീ​പി​ക്കേ​ണ്ട​ത് സു​പ്രീം​കോ​ട​തി​യെ ആ​ണ്. ഹ​ര്‍​ജി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടെ ശി​വ​ശ​ങ്ക​ര്‍ ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു.

ശി​വ​ശ​ങ്ക​ര്‍ മ​ര​ണ​ത്തോ​ട് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കുക​യാ​ണെ​ന്നും ഏ​ത് നി​മി​ഷം വേ​ണ​മെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കാ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദ​ത്തി​നി​ടെ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​മൊ​ന്നും കാ​ണാ​നി​ല്ല​ല്ലോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.