കെ.വിദ്യയെ ഒളിവില്‍ താമസിപ്പിച്ചവര്‍ക്കെതിരെ നടപടി വേണം; കോണ്‍ഗ്രസ് കോടതിയില്‍

03:08 PM Jul 12, 2023 | Deepika.com
കോഴിക്കോട്: മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച കേസിലെ പ്രതി കെ.വിദ്യയെ ഒളിവില്‍ താമസിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയില്‍. കോഴിക്കോട് ഡിസിസി പ്രസിസന്‍റ് പ്രവീണ്‍ കുമാറാണ് വടകര ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

വിദ്യയെ ഒളിവില്‍ താമസിപ്പിച്ച കുട്ടോത്ത് ബീയാര്‍ നിവാസില്‍ രാഘവനെതിരെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഇയാള്‍ക്കെതിരെ കഴിഞ്ഞ ജൂണ്‍ 25ന് പ്രവീണ്‍ വടകര പോലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ പോലീസ് ഇതുവരെ കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.