"ആ​ക്ര​മി​ച്ച​വ​ര്‍ ആ​ജ്ഞാ​നു​വ​ര്‍​ത്തി​ക​ള്‍ മാ​ത്രം; യ​ഥാ​ര്‍​ഥ കു​റ്റ​വാ​ളി​ക​ള്‍ ഇ​ന്നും കാ​ണാ​മ​റ​യ​ത്ത്'

01:46 PM Jul 12, 2023 | Deepika.com
കൊ​ച്ചി: ത​ന്‍റെ കൈ​വെ​ട്ടി​യ​വ​ര്‍ ആ​യു​ധ​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും യ​ഥാ​ര്‍​ഥ പ്ര​തി​ക​ള്‍ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്താ​ണെ​ന്നും പ്രഫ. ടി.​ജെ. ജോ​സ​ഫ്. കൈ​വെ​ട്ട് കേ​സി​ല്‍ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ആ​റു​പ്ര​തി​ക​ളെ ശി​ക്ഷി​ച്ച എ​ന്‍​ഐ​എ കോടതി വിധിയോട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​ക​ളു​ടെ ശി​ക്ഷ ഇ​ര​യ്ക്ക് കി​ട്ടു​ന്ന നീ​തി​യ​ല്ല. പ്ര​തി​ക​ളും ത​ന്നെ​പ്പോ​ലെ ത​ന്നെ ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​രാ​ണ്. അ​വ​ര്‍ ആ​ജ്ഞാ​നു​വ​ര്‍​ത്തി​ക​ള്‍ മാ​ത്രമാണ്. ത​ന്നെ ആ​ക്ര​മി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​വ​രെ പി​ടി​ക്കാ​നാ​കാ​ത്ത​ത് നി​യ​മ വ്യ​വ​സ്ഥ​യ്ക്കു​ള്ള പ്ര​ശ്‌​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2015-ല്‍ ​ആ​ദ്യ​ഘ​ട്ട വി​ധി വ​ന്ന​പ്പോ​ള്‍ പ​റ​ഞ്ഞ​തേ ഇ​പ്പോ​ഴും പ​റ​യാ​നു​ള്ളു. പ്ര​തി​ക​ളെ ശി​ക്ഷി​ക്കു​ന്ന​തി​ല്‍ ഉ​ത്കണ്ഠ​യി​ല്ല. സാ​ധാ​ര​ണ പൗ​ര​നു​ള്ള കൗ​തു​ക​മെ ത​നി​ക്കു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​കൃ​ത വി​ശ്വാ​സ​ങ്ങ​ള്‍ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ല്‍ താ​ന്‍ ജ​യി​ച്ചു നി​ല്‍​ക്കു​ക​യാ​ണ്. ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ത് യു​ദ്ധ​ത്തി​ല്‍ സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

യ​ഥാ​ര്‍​ഥ കു​റ്റ​വാ​ളി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ആ​ധു​നി​ക മ​നു​ഷ്യ​രാ​വാ​ന്‍ ബോ​ധ​വ​ത്ക്ക​രി​ക്ക​ണം. ആ​രും ത​ന്‍റെ ജീ​വി​തം ത​ക​ര്‍​ത്തു​വെ​ന്ന് ക​രു​തു​ന്നി​ല്ല. ചി​ല കാ​ര്യ​ങ്ങ​ള്‍ ജീ​വി​ത​ത്തെ മാ​റ്റി മ​റി​ച്ചു​വെ​ന്ന് മാ​ത്ര​മേ വി​ചാ​രി​ക്കു​ന്നു​വു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.