ക​ര്‍​ക്ക​ട​ക മാ​സ​പൂ​ജ; ശ​ബ​രി​മ​ല ന​ട 16ന് ​തു​റ​ക്കും

12:47 PM Jul 12, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: ക​ര്‍​ക്ക​ട​ക മാ​സ​ത്തെ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട 16ന് ​തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര​രു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി കെ. ​ജ​യ​രാ​മ​ന്‍ ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ദീ​പം തെ​ളി​യി​ക്കും.​

തു​ട​ര്‍​ന്ന് അ​യ്യ​പ്പ​നെ ധ്യാ​ന​നി​ദ്ര​യി​ല്‍ നി​ന്ന് ഉ​ണ​ര്‍​ത്തും. പി​ന്നീ​ട് മേ​ല്‍​ശാ​ന്തി പ​തി​നെ​ട്ടാം പ​ടി​യി​റ​ങ്ങി താ​ഴ​ത്തെ തി​രു​മു​റ്റ​ത്തെ ഹോ​മ​കു​ണ്ഡ​ത്തി​ല്‍ അ​ഗ്‌​നി പ​ക​രും. ഇ​തി​നു​ശേ​ഷ​മാ​ണ് ഭ​ക്ത​രെ പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടാ​ന്‍ അ​നു​വ​ദി​ക്കു​ക.

17 മു​ത​ലാ​ണ് ക​ര്‍​ക്ക​ട​ക മാ​സ​പൂ​ജ​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. വാ​വു​ബ​ലി ദി​ന​ത്തി​ല്‍ പു​ല​ര്‍​ച്ചെ പ​മ്പ​യി​ല്‍ പി​തൃ​ത​ര്‍​പ്പ​ണം ആ​രം​ഭി​ക്കും. പി​തൃ​ത​ര്‍​പ്പ​ണ​ത്തി​ന് എ​ത്തു​ന്ന​വ​ര്‍​ക്കാ​യി ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.