രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​താ കേ​സ്; സു​പ്രീം​കോ​ട​തി​യി​ല്‍ ത​ട​സ​ഹ​ര്‍​ജി​യു​മാ​യി പ​രാ​തി​ക്കാ​ര​ന്‍

12:25 PM Jul 12, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​താ കേ​സി​ല്‍ സു​പ്രീംകോ​ട​തി​യി​ല്‍ ത​ട​സ​ഹ​ര്‍​ജി. അ​പ​കീ​ര്‍​ത്തി​ക്കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ പൂ​ര്‍​ണേ​ഷ് മോ​ദി​യാ​ണ് ത​ട​സ​ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്ത​ത്.

ശി​ക്ഷ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന രാ​ഹു​ലി​ന്‍റെ ഹ​ര്‍​ജി ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നി​രി​ക്കെ​യാ​ണ് നീ​ക്കം. രാ​ഹു​ലി​ന്‍റെ അ​പ്പീ​ല്‍ കോ​ട​തി​ക്ക് മു​ന്നി​ല്‍ എ​ത്തി​യാ​ല്‍ ത​ന്‍റെ വാ​ദം കൂ​ടി കേ​ട്ട ശേ​ഷം മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കാ​വൂ എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി.

അ​പ​കീ​ര്‍​ത്തി കേ​സി​ലെ ര​ണ്ട് വ​ര്‍​ഷ​ത്തെ ത​ട​വു​ശി​ക്ഷ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന രാ​ഹു​ലി​ന്‍റെ ഹ​ര്‍​ജി ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

2019ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​ര്‍​ണാ​ട​ക​യി​ലെ കോ​ലാ​റി​ല്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ലാ​ണ് രാ​ഹു​ലി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. മോ​ഷ്ടാ​ക്ക​ള്‍​ക്കെ​ല്ലാം മോ​ദി എ​ന്ന് പേ​ര് വ​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നാ​യി​രു​ന്നു പ​രാ​മ​ര്‍​ശം.