നാ​റ്റോ അം​ഗ​ത്വം ന​ൽ​കാ​ത്ത​തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് സെ​ല​ൻ​സ്കി

04:39 PM Jul 11, 2023 | Deepika.com
കീ​വ്: നാ​റ്റോ​യി​ൽ യു​ക്രെ​യ്ന് അം​ഗ​ത്വം ന​ൽ​കാ​തെ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വ്ലോ​ദ്മി​ർ സെ​ല​ൻ​​സ്കി. അം​ഗ​ത്വം ന​ൽ​കു​ന്ന​തി​ന് സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കാ​ത്ത​ത് അം​സ​ബ​ന്ധ​മാ​ണെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു സെ​ല​ൻ​സ്കി​യു​ടെ പ്ര​തി​ഷേ​ധം.

യു​ക്രെ​യ്നെ നാ​റ്റോ​യി​ലേ​ക്ക് ക്ഷ​ണി​ക്കാ​നോ അം​ഗ​മാ​ക്കാ​നോ ത​യാ​റ​ല്ലെ​ന്ന് തോ​ന്നു​ന്നു. വി​ൽ​ന്യൂ​സി​ലെ നാ​റ്റോ ഉ​ച്ച​കോ​ടി​യി​ൽ യു​ക്രെ​യ്നെ കൂ​ടാ​തെ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യി സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​നി​ശ്ചി​ത​ത്വം ബ​ല​ഹീ​ന​ത​യാ​ണ്. ഉ​ച്ച​കോ​ടി​യി​ൽ താ​ൻ ഇ​ത് തു​റ​ന്ന് ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.