ഡ​ല്‍​ഹി​യി​ല്‍ വെടിവയ്പ്പ്; ര​ണ്ടു​പേ​ര്‍ മ​രി​ച്ചു

10:20 AM Jul 11, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: വ​ട​ക്ക് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ സു​ഭാ​ഷ് പാ​ര്‍​ക്ക് മേ​ഖ​ല​യി​ല്‍ ര​ണ്ടു​പേ​ര്‍ വെ​ടി​യേ​റ്റു മ​രി​ച്ചു. മു​ജാ​ഹി​ദെ​ന്ന ബ​ബ്‌​ലു, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം. 300 മീ​റ്റ​ര്‍ അ​ക​ല​ത്തി​ലാ​ണ് ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ന്ന​ത്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 2.15ഓ​ടെ​യാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. ഇ​രു​വ​രെ​യും ജി​ടി​ബി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ സ്ഥി​രീ​ക​രി​ച്ചു.

ബ​ബ്‌​ലു​വും അ​നി​ല്‍​കു​മാ​റും ത​മ്മി​ല്‍ പ​രി​ച​യ​മു​ള്ള​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മ​രി​ച്ച ബ​ബ്ലു​വി​നെ​തി​രേ 13 കേ​സു​ക​ള്‍ നേ​ര​ത്തെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സംഭവത്തിൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​​ട്ടു​ണ്ട്.