ചേ​ർ​ത്ത​ല​യി​ൽ ഗു​ണ്ടാ​നേ​താ​വി​നെ പ​ട​ക്ക​മെ​റി​ഞ്ഞ് കൊ​ല്ലാ​ൻ ശ്ര​മം; മു​ഖ്യ​പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

01:09 AM Jul 11, 2023 | Deepika.com
ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല ക​ള​വം​കോ​ടം സ്വ​ദേ​ശി​യാ​യ ഗു​ണ്ടാ​നേ​താ​വ് സു​രാ​ജി​നെ (സ​ച്ചു) പ​ട​ക്ക​മെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് പോ​ട്ട​യി​ൽ വീ​ട്ടി​ൽ ദീ​പു പി ​ലാ​ൽ(34), മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് തു​രു​ത്തേ​ൽ വീ​ട്ടി​ൽ അ​ന​ന്ത​കൃ​ഷ്ണ​ൻ(24) എ​ന്നി​വ​രെ​യാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മേയ് ഒ​മ്പ​താം തീ​യ​തി മ​നോ​ര​മ ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ജിം​നേ​ഷ്യ​ത്തി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന സു​രാ​ജി​ന് നേ​രെ പ്ര​തി​ക​ൾ നാ​ട​ൻ പ​ട​ക്കം എ​റി​യു​ക​യാ​യി​രു​ന്നു. സു​രാ​ജ് ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ജിം​നേ​ഷ്യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ജിം​നേ​ഷ്യ​ത്തി​ന് മു​ന്നി​ൽ കി​ട​ന്ന കാ​റും പ്ര​തി​ക​ൾ ത​ല്ലി ത​ക​ർ​ത്തി​രു​ന്നു.

ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ കൊ​ല്ലം പ​ര​വൂ​ർ ഭാ​ഗ​ത്തു​ള്ള ഒ​രു വീ​ട്ടി​ൽ നി​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും പി​ടി​യി​ലാ​യി. ചേ​ർ​ത്ത​ല എ​സ്എ​ച്ച്ഒ ബി.​വി​നോ​ദ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​ജെ. ആ​ന്‍റ​ണി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ​കു​മാ​ർ, ഗി​രീ​ഷ്, അ​നീ​ഷ്, സ​തീ​ഷ്, ബി​നു​മോ​ൻ, മി​ഥു​ൻ ദാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ചേ​ർ​ത്ത​ല ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.