ഭുവനേശ്വർ: ഒഡീഷ സ്റ്റേറ്റ് മെഡിക്കൽ കോർപറേഷന്റെ മഞ്ചേശ്വർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഗോഡൗണിൽ വൻ തീപിടിത്തം. ലക്ഷങ്ങളുടെ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും കത്തിനശിച്ചു. ആർക്കും പരിക്കില്ല.
ഞായറാഴ്ച അർധരാത്രിയായിരുന്നു സംഭവം. പിപിഇ കിറ്റുകൾ, സാനിറ്റൈറസർ, സിലിണ്ടറുകൾ എന്നിവയാണു ഗോഡൗണിലുണ്ടായിരുന്നത്. ഏഴ് ഫയർഫോഴ്സ് എൻജിനുകളും അൻപതോളംപേരും രക്ഷാദൗത്യത്തിൽ പങ്കെടുത്തു.
ഗോഡൗണിലുണ്ടായിരുന്ന ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകൾ വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഒഡീഷയിൽ മരുന്നു ഗോഡൗണിൽ തീപിടിത്തം
01:04 AM Jul 11, 2023 | Deepika.com