പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ൽ ജീ​വ​നൊ​ടു​ക്കി

11:52 PM Jul 10, 2023 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക്വാ​ർ​ട്ടേ​ഴ്സി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി. ചെ​ന്നൈ അ​യ​നാ​വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന കോ​ൺ​സ്റ്റ​ബി​ൾ അ​രു​ൺ കു​മാ​ർ(27) ആ​ണ് മ​രി​ച്ച​ത്.

വി​രു​ത​ന​ഗ​ർ സ്വ​ദേ​ശി​യാ​യ കു​മാ​റി​നെ ഇ​ന്ന് രാ​വി​ലെ​യാ​ണ് തു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ർ​വീ​സ് യൂ​ണി​ഫോം ധ​രി​ച്ച നി​ല​യി​ലാ​ണ് കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യും കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ് കു​മാ​ർ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.